മൂവാറ്റുപുഴ: വിദ്യാർത്ഥികൾ രാജ്യത്തിന്റെ സമ്പത്തും നാടിന്റെ നാളെയുടെ പ്രതീക്ഷകളാണന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ ഒന്നാംവാർഡിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുനീർ കടിക്കുളം അദ്ധ്യക്ഷത വഹിച്ചു. വർഗീസ് എസ്. പാലപ്പുറം, കെ.പി.സി.സി.മെമ്പർ എ.മുഹമ്മദ് ബഷീർ, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, കെ.എം.സലീം, പി.എസ്.സലീം ഹാജി, ആബിദലി, റിയാസ് താമരപ്പിള്ളി, പി.പി.അലി, കാദർ കടിക്കുളം, പി.എം.ഏലിയാസ്, ഷാൻ മുഹമ്മദ്, സലീം ചാലിൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി.പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകിയാണ് ആദരിച്ചത്. കൊവിഡ് മഹാമാരി കാലത്ത് മികച്ച സേവനം കാഴ്ച്ചവച്ചവരെയും ആദരിച്ചു.