വൈപ്പിൻ: അയ്യമ്പിള്ളിയിൽനിന്ന് കാണാതായ സഹോദരങ്ങളിൽ സഹോദരൻ വീട്ടിൽ തിരിച്ചെത്തി. സഹോദരിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ തൃശൂർക്ക് പോകുകയാണെന്ന് പറഞ്ഞാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് ഇവരുടെ ഫോൺ സ്വിച്ച് ഓഫുമായി. വിദ്യാർത്ഥികളായ ഇരുവരും വീട്ടിൽ എത്താത്ത സാഹചര്യത്തിൽ അമ്മ മുനമ്പം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സഹോദരി തൃശൂരിലാണ് പഠിക്കുന്നത്.