inc-maradu-
ഭാരത് ജോഡോ പദയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ ഭവന സന്ദർശനത്തിൽ നിന്ന് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കൈമാറുന്നു.

മരട്: കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ ഭവന സന്ദർശനത്തിൽ നിന്ന് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റി സമാഹരിച്ച തുക മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കൈമാറി. കെ. ബാബു എം.എൽ.എ, കെ.ബി. മുഹമ്മദ് കുട്ടി, മരട് നഗരസഭാ ചെയർമാനും ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോർഡിനേറ്ററുമായ ആന്റണി ആശാൻപറമ്പിൽ, ബേസിൽ മൈലന്തറ, സി. വിനോദ്, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.