പള്ളുരുത്തി: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. പള്ളുരുത്തി അഴകിയ കാവ് ഭഗവതി ക്ഷേത്ര മൈതാനിയിൽ എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് പ്രസന്ന കുമാർ ഉദ്ഘാടനം നിർവഹിച്ചു . ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ ടി. പി. പത്മനാഭൻ, ജനറൽ സെക്രട്ടറി പി. പി. മനോജ് ,താലൂക്ക് സംഘടന സെക്രട്ടറി പി. വി. ജയകുമാർ, ഉപാധ്യക്ഷൻ എം എച്ച് ഭഗവത് സിംഗ് ,മേഖലാ രക്ഷാധികാരി വിശ്വനാഥൻ, മേഖലാ ഉപാദ്ധ്യക്ഷൻ രാജേഷ് മോഹൻ ,സെക്രട്ടറി ഇ.ജി. ഗോവിന്ദൻ , ഗണേഷ് സോമൻ , ഒ. ആർ. വേണു , സി. വി.. സന്തോഷ് , മുരുകരാജ് ,നവീൻ നായിക്, എ. ആർ.അശോകൻ, കെ.എൻ. നന്ദകുമാർ, രജീഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.