കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറിയിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം സിനിമാ-നാടക സംവിധായകൻ ശ്രീമൂലനഗരം പൊന്നൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.എച്ച്. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു, സീരിയൽ, സിനിമാ നടൻ ജയിംസ് പാറയ്ക്ക മുഖ്യാതിഥിയായി. നാടക കലാകാരൻ ഇ.എസ്. സതീശൻ, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവ് അംഗം വി.കെ. അശോകൻ, കാഞ്ഞൂർ മേഖലാ സമിതി കൺവീനർ എ.എ. സന്തോഷ്, ആർട്സ് കൺവീനർ വിഷ്ണു ഉണ്ണിക്കേഷ്ണൻ, സ്പോർട്സ് കൺവീനർ ചാക്കോ ഡേവീസ്, സെക്രട്ടറി എ .എ. ഗോപി , വൈസ് പ്രസിഡന്റ് എം.ആർ. അജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കരാക്കേ ഗാനമേളയും നടന്നു.