മൂവാറ്റുപുഴ: ലൈബ്രറികളിൽ വിവിധ പരിപാടികളോടെ ഗ്രന്ഥശാലാദിനമാചരിച്ചു. പുസ്തകചർച്ച, സെമിനാർ, അക്ഷരദീപം തെളിക്കൽ എന്നിവയായിരുന്ന പ്രധാന പരിപാടികൾ.
വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ മുതിർന്ന ലൈബ്രറി പ്രവർത്തകൻ എ.ആർ. തങ്കച്ചൻ ഉയർത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് എം.എം. രാജപ്പൻപിള്ള, ലൈബ്രറി സെക്രട്ടറി ആർ. രാജീവ് എന്നിവർ സംസാരിച്ചു. വാളകം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി സജി പതാക ഉയർത്തി. ലൈബ്രറി പ്രസിഡന്റ് മാത്തുക്കുട്ടി ഗ്രന്ഥശാലാദിന സന്ദേശംനൽകി. കാലാമ്പൂർ വിജയാ ലൈബ്രറിയിൽ പ്രസിഡന്റ് എം.എം സലിം പതാക ഉയർത്തി. സെക്രട്ടറി ബിജു സന്ദേശംനൽകി. മാനാറി ഭാവന ലൈബ്രറിയിൽ പ്രസിഡന്റ് കെ.എൻ. രാജമോഹനൻ പതാക ഉയർത്തി സന്ദേശംനൽകി. ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയിൽ പ്രസിഡന്റ് ജോർജ്ജ് കുര്യൻ പതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി സമദ് മുടവന സന്ദേശംനൽകി. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി എം.എസ്.ശ്രീധരൻ പതാക ഉയർത്തി , പ്രസിഡന്റ് എം.കെ. ജോർജ് സന്ദേശം നൽകി. കല്ലൂർക്കാട് കോസ്‌മോപൊളിറ്റൻ ലൈബ്രറിയിൽ പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ പതാക ഉയർത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. ജയേഷ് , സെക്രട്ടറി ജോസ് ജേക്കബ് എന്നിവർ സംസാരിച്ചു. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ ടോമി വള്ളമറ്റം പതാക ഉയർത്തി വൈകിട്ട് ദീപം തെളിച്ചു. ആയവന എസ്.എച്ച് ലൈബ്രറിയിൽ പ്രസിഡന്റ് ജോണി കെ.ജെ പതാക ഉയർത്തി. സെക്രട്ടറി രാജേഷ് ജയിംസ് സന്ദേശം നൽകി. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ജയൻ പതാക ഉയർത്തി. സെക്രട്ടറി എം.എ. എൽദോസ് സന്ദേശം നൽകി. അമ്പലംപടി സ്വദേശാഭിമാനി ലൈബ്രറിയിൽ വൈസ് പ്രസിഡന്റ് സന്തോഷ് പതാക ഉയർത്തി. സെക്രട്ടറി ഡി. ദിലീപ് സന്ദേശം നൽകി.