
മൂവാറ്റുപുഴ: ഗ്രന്ഥശാലാ വാരാചരണത്തോടനുബന്ധിച്ച് വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.എം.രാജപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവും എഴുത്തുകാരിയുമായ പി.ബി.സിന്ധു വിഷയാവതരണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, ലൈബ്രറി സെക്രട്ടറി ആർ.രാജീവ് , ഡോ.സൗമ്യ, സമദ് മുടവന, കെ.ആർ.വിജയകുമാർ, എസ്.എസ്.ജയകുമാർ, ആർ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.