
കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിനായി ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കും. കൊച്ചിയിലെ ആർ.എസ്.എസ് പ്രാന്തകാര്യാലയത്തിലെത്തിയ ശേഷം നാളെ മുതൽ 18 വരെ തൃശൂർ ജില്ലയിൽ വിവിധപരിപാടികളിൽ പങ്കെടുക്കും. നാളെ രാവിലെ എട്ടിന് തൃശ്ശൂർ ശങ്കരമഠത്തിലേക്ക് പോകും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതൽ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർ.എസ്.എസ് ബൈഠക്കിൽ പങ്കെടുക്കും.