മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. രാവിലെ 8 മണിക്ക് വായനശാല കമ്മറ്റി അംഗം ടി.സി. ദിനേശ് ബാബു പതാക ഉയർത്തി. വൈകിട്ട് വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖല സമിതി കൺവീനർ കൂടൽ ശോഭൻ മെംബർഷിപ്പ് വിതരണം നടത്തി. തുടർന്ന് കോമളം രമേഷ് ചന്ദ്രമതിയുടെ ഒരു വികസന പ്രശ്നം എന്ന കഥ അവതരിപ്പിച്ചു. ചർച്ചയിൽ സി.ആർ. സദാനന്ദൻ ,ശ്യാം എ . , ശ്രീകല ടീച്ചർ , കെ.കെ. മധു , വനിതാവേദി പ്രസിഡന്റ് മെറ്റിൽഡ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ബി. മോഹനൻകവിത ആലപിച്ചു. വായനശാല സെക്രട്ടറി കെ.എച്ച്. സുരേഷ് സ്വാഗതവും ജോ.സെക്രട്ടറി പി.എസ് നന്ദകുമാർ നന്ദിയും രേഖപ്പെടുത്തി.
കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ നടന്ന ഗ്രന്ഥശാലാദിനത്തിൽ വായനശാല കമ്മിറ്റി അംഗം ടി.സി. ദിനേശ് ബാബു പതാക ഉയർത്തി. പ്രസിഡന്റ് ഡി.ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ സമിതി കൺവീനർ കൂടൽ ശോഭൻ അംഗത്വവിതരണം നടത്തി. കോമളം രമേഷ് ചന്ദ്രമതിയുടെ ഒരു വികസന പ്രശ്നം എന്ന കഥ അവതരിപ്പിച്ചു. സി.ആർ. സദാനന്ദൻ ,ശ്യാം എ , ശ്രീകല ടീച്ചർ , കെ.കെ. മധു , വനിതാവേദി പ്രസിഡന്റ് മെറ്റിൽഡ ജെയിംസ് , ബി. മോഹനൻ, സെക്രട്ടറി കെ.എച്ച്. സുരേഷ് , ജോ.സെക്രട്ടറി പി.എസ് നന്ദകുമാർ എന്നിവർ സംസാരിച്ചു.