കുറുപ്പംപടി: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്ന് മാവ്, പ്ലാവ് എന്നിവയുടെ ഗ്രാഫ്റ്റ്തൈകൾ 20രൂപ നിരക്കിൽ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശ്രീജ ഷിജോ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ബേസിൽ കല്ലറക്കൽ, ബൈജു പോൾ, പി.വി. പീറ്റർ, ശശികല .കെ.എസ്, വിനു സാഗർ, കൃഷി അസിസ്റ്റന്റുമാരായ കദീജ, ആര്യ, ഫാത്തിമ എന്നിവർ സംസാരിച്ചു.