കൊച്ചി: മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് കെ.ആർ. വിശ്വംഭരന്റെ ഒന്നാം ചരമവാർഷിക ദിനം ശനിയാഴ്ച മഹാരാജാസ് കോളേജിൽ ആചരിക്കും. മഹാരാജാസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഹാളിൽ മൂന്നിനാണ് ആചരണം. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ വാർഡിൽ പ്രൊഫ. എം.കെ. സാനുവിന്റെ നേതൃത്വത്തിൽ പൂർവവിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകും.