court

കൊച്ചി: തന്നെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവനടി നൽകിയ ഹർജി ഹൈക്കോടതി സെപ്തംബർ 29നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ..എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്ന് അന്വേഷണ സംഘം തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു.