p

കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഓഫീസുകളിലും സുഹൃത് സംഘങ്ങളി​ലുമുള്ളവർ ഒത്തുചേർന്ന് 500 രൂപ ടി​ക്കറ്റ് വാങ്ങുന്നതാണ് ഇപ്പോൾ ട്രെൻഡ്. പിരിവിട്ട് ലോട്ടറി എടുത്തവർക്ക് ഒന്നാം സമ്മാനം അടിച്ച ചരിത്രമാണ് പ്രേരണ.

അങ്ങനെ ലോട്ടറി വാങ്ങുന്നതി​ന് നിയമപരമായി തടസങ്ങളൊന്നുമില്ലെങ്കി​ലും ലോട്ടറി​യടി​ച്ചാൽ അവകാശത്തർക്കത്തി​ന് സാധ്യതയേറെ. ടി​ക്കറ്റ് കൈയിലുള്ള ആൾ ഉടമസ്ഥത അവകാശപ്പെട്ടാൽ പണം നൽകുകയല്ലാതെ ലോട്ടറി​ വകുപ്പി​ന് മറ്റു വഴിയില്ല.

പിരിവിട്ട് ലോട്ടറി എടുത്താൽ

എല്ലാവരും ടിക്കറ്റിന്റെ പിന്നിൽ പേരെഴുതി ഒപ്പിടണം

 അല്ലെങ്കിൽ തുക കൈപ്പറ്റുന്നതിന് ഒരാളെ നിയോഗിക്കണം

 സമ്മാനത്തുക വീതിച്ച് നൽകില്ല. പങ്കാളി​കൾ ജോയിന്റ് അക്കൗണ്ട് എടുക്കണം

 രസീത് ഒരുമിച്ച് ഒപ്പി​ട്ട് വകുപ്പിൽ ഹാജരാക്കണം

കൈയി​ൽ കി​ട്ടുക 15.75 കോടി

25 കോടി ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി കൈയി​ൽ കി​ട്ടും. 10 ശതമാനമാണ് ഏജൻസി കമ്മിഷൻ-2.5 കോടി രൂപ. ഏജൻസി കമ്മിഷൻ കഴിച്ചുള്ള 22.5 കോടി രൂപയിൽ നിന്ന് 30 ശതമാനം(6.75കോടി) ആദായ നികുതി കിഴിക്കും.

5,000 രൂപ വരെയുള്ള സമ്മാനത്തുക ലോട്ടറി സ്റ്റാളിൽ നിന്ന് ലഭി​ക്കും. അതിനുമുകളി​ൽ ഒരു ലക്ഷം രൂപവരെയുള്ളതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമീപി​ക്കണം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയ്ക്ക് ലോട്ടറി ഡയറക്ടറേറ്റിനെ സമീപി​ക്കണം.

നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കണം. വൈകി​യാൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം നൽകണം.