തൃപ്പൂണിത്തുറ: മേക്കര റോട്ടറി കമ്മ്യൂണിറ്റി കോറിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മേക്കര ആർ.സി.സി. ഹാളിൽ നടന്ന ക്വിസ് മത്സരത്തിൽ തൃപ്പൂണിത്തുറ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.