t
ഉദയപേരൂർ പഞ്ചായത്ത് 19-ാം വാർഡിലെ മാണിയാറ- മാങ്കായികടവ് റോഡിന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിക്കുന്നു .

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത്, 19-ാം വാർഡിലെ മാണിയാറ- മാങ്കായികടവ് റോഡിന്റെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ എം.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ. ആസ്തി​വികസന ഫണ്ടിൽ നിന്നാണ് 11,50,000 രൂപ ചെലവിൽ ഇന്റർലോക്ക് കട്ടവിരിച്ച് പുനരുദ്ധാരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി, പഞ്ചായത്ത് മെമ്പർമാരായ ഷൈമോൻ എം.പി, സോമിനി സണ്ണി തുടങ്ങിയവർ പങ്കെടുത്തു.