ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച 168 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ സമാപനവും അനുമോദന സമ്മേളനവും 18ന് രാവിലെ 10ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജയന്തിദിനത്തിൽ ആലുവയിൽ നടന്ന മഹാഘോഷയാത്രയിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ആകർഷകമാക്കിയതിനുമുള്ള സമ്മാനവിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും.

യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണവും അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ സമ്മാനം വിതരണം ചെയ്യും. ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയാകും.

യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, പോഷകസംഘടന ഭാരവാഹികളായ അമ്പാടി ചെങ്ങമനാട്, ലത ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ് എന്നിവർ സംസാരിക്കും.