മൂവാറ്റുപുഴ: ഒരിടവേളയ്ക്കുശേഷം മേള ഒരുക്കിയ കലാക്കൂട്ടായ്മയിൽ പറഞ്ഞും പാടിയും ബേണി നിറഞ്ഞുനിന്നു. തിരഞ്ഞെടുത്ത ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനപ്പെടുത്തി ദ്രുപദ്, ഖയാൽ, ഛോട്ടാ ഖയാൽ, ധുമര , ഗസൽ തുടങ്ങിയ ശൈലികളെയും ബെഹർ, റദീഫ് തുടങ്ങിയ പദാവലികളെയും അതിലളിതമായി ബേണി സദസിന് സോദാഹരണം വിശദീകരിച്ചു. സുബിൻ ഇഗ്നേഷ്യസും സെറീൻ ബേണിയും പിന്തുണയുമായി ഒപ്പം കൂടി. സ്വയം സംഗീതസംവിധാനം നിർവ്വഹിച്ച പാട്ടുകളും ഉമ്പായിയുടെ ഗസലുകളും പാടി. ഉമ്പായിയുടെയും ബാബുരാജിന്റെയും ഗാനങ്ങളെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്. പ്രഗത്ഭ കലാകാരന്മാരാണ് അകമ്പടി ഒരുക്കിയത്ർ.
പരിപാടികളുടെ ഉദ്ഘാടനം സിനിമാ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി നിർവഹിച്ചു. മേള പ്രസിഡന്റ് സുർജിത് എസ്തോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻദാസ് എസ്, വൈസ് പ്രസിഡന്റ് പി. എം. ഏലിയാസ്, ട്രഷറർ വി. എ. കുഞ്ഞുമൈതീൻ, വോയ്സ് ഒഫ് മേള ചീഫ് എഡിറ്റർ പി. എ. സമീർ എന്നിവർ സംസാരിച്ചു.