ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി. ലൈബ്രറി അങ്കണത്തിൽ പതാക ഉയർത്തി. വൈകിട്ട് അക്ഷരദീപം തെളിച്ചു. തുടർന്ന് ഗ്രന്ഥശാലകൾ യുവജനങ്ങളിലേക്ക് എന്ന വിഷയത്തിൽ ഷാജി ജോർജ് പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എ.എം കമാൽ, എ.എം. അശോകൻ, ആഷിഖ് അബ്ദുൾ സലാം, എൻ.എസ്. അജയൻ, എ.ഡി. അശോ‌ക്‌കുമാർ, എം.പി. അബ്ദു എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി അംഗത്വകാമ്പയിൻ, പുസ്തകസമാഹരണം എന്നിവയും സംഘടിപ്പിച്ചു.