നെടുമ്പാശേരി: അയിരൂർ സഹകരണ ബാങ്കിന് കീഴിൽ രൂപീകരിച്ച എസ്.എച്ച്.ജി അംഗങ്ങൾക്കായി സംഘടിപ്പിച്ച ശില്പശാല പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.ഒ.ജോണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. വർഗീസ്, പഞ്ചായത്ത് അംഗം മിനി പോളി, കൃഷി ഓഫീസർ പി.കെ.സാബിറ, വിനോദ്, പദ്ധതി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, സാങ്കേതിക സമിതി അംഗങ്ങളായ എം.എസ്. നാസർ, പി.എൻ.വിജയൻ, എ.പി.മുരളീധരൻ, കെ.പി.ജോർജ്, എസ്.കെ.ഷിനു, ബാങ്ക് സെക്രട്ടറി പി.യൂജിൻ തുടങ്ങിയവർ പങ്കെടുത്തു.