കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രഷ്‌ക്രാഫ്റ്റ് മുറിക്കുള്ളിലെ വായുവിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്ന ഉപകരണമായ ടെൻഷീൽഡ് ദുബായിൽ വിപണിയിലിറക്കി. ഫ്രഷ്‌ക്രാഫ്റ്റ് സി.ഇ.ഒ വിനീത് കുമാർ മേട്ടയിൽ, ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. സോഹൻ റോയ്, മദർസൺ എസ്എംഎച്ച്.എസ് സി.ഒ.ഒ വിമൽ മൻചന്ദ എന്നിവർ ചേർന്ന് ഉപകരണം പുറത്തിറക്കി.
3000 മുതൽ 10,000 ചതുരശ്രയടി വരെയുള്ള മുറികൾക്കുള്ളിലെ വായു ശുദ്ധീകരിച്ച് രോഗാണുക്കളെ ഇല്ലാതാക്കുന്ന ടെൻഷീൽഡ് ആറ്റം, ടെൻഷീൽഡ് സ്‌കൈ, ടെൻഷീൽഡ് ഗോ എന്നീ മോഡലുകളാണുള്ളത്. ലോകപ്രശസ്ത പ്ളാസ്‌മ ശാസ്ത്രജ്ഞനായ ഡോ. അരുൺകുമാർ ശർമ്മയുടെ മാർഗനിർദ്ദേശത്തിലാണ് ഉപകരണം വികസിപ്പിച്ചത്.