kp-dhanapalan
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സെബാ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആലുവ നഗരസഭ എം.ഒ. ജോൺ, ഡി.സി.സി ഭാരവാഹികളായ എം.ജെ. ജോമി, ബാബു പുത്തനങ്ങാടി, ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, ലത്തീഫ് പൂഴിത്തറ, ദിലീപ് കപ്രശേരി, പി.വി. കുഞ്ഞു, എ.എ. അബ്ദുൾ റഷീദ്, ബ്ലോക്ക് ഭാരവാഹികളായ കെ.എച്ച്. കബീർ, ജെർലി കപ്രശേരി, ഹുസൈർ, രാജേഷ് മാടത്തിമൂല എൻ.എം. അമീർ, നൗഷാദ് പാറപ്പുറം, ശശി തോമസ്, മുഹമ്മദ് ഏടുങ്ങൽ എന്നിവർ സംസാരിച്ചു.