കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ വച്ച് മാവ്, പ്ലാവ് തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ്എ .പോൾ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.എച്ച്. ഹാജിറ, കൃഷി അസിസ്റ്റന്റുമാരായ ബിനോയ്, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.