കൊച്ചി: കേരളത്തിലെ ഐ.ടി പാർക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ഐ.ടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കേരള ഐ.ടി മിഷൻ ഡയറക്ടറുമായ സ്നേഹിൽകുമാർ സിംഗ് നിയമിതനായി. സി.ഇ.ഒയായിരുന്ന ജോൺ എം. തോമസ് രാജിവച്ച ഒഴിവിലാണ് നിയമനം.
തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ സർക്കാർ സ്ഥാപനങ്ങളുടെ സി.ഇ.ഒ പദവിയാണ് വഹിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശിയാണ് ജോൺ എം. തോമസ്.