കൊച്ചി: എസ്.എൻ.ഡി.പി യോഗം പുളിക്കമാലി ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഗുരുജയന്തി ആഘോഷവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പ്രതിഷ്ഠദിന സന്ദേശവും അനുഗ്രഹ പ്രഭാഷണം നടത്തി. പ്രീതിലാൽ കോട്ടയം പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ ശാന്തി ക്ഷേത്രം ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് വി.ടി. സുരേന്ദ്രൻ , വൈസ് പ്രസിഡന്റ് എം.എ. മണി, വനിതാ സംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ, പി.എ. ശശി, എം.കെ. കുമാരൻ, ഇന്ദിരാ പ്രകാശൻ, ലാലി രാമകൃഷ്ണൻ, എം.ജി. ജയൻ, പി.വി. വിനോയി, പി.ബി. രാജു, സി.പി. സാബു, കെ.എൻ. രാജൻ, കെ.എൻ. അനീഷ്, മണികണ്ഠൻ ഓണക്കാവിൽ, കുമാരി അശ്വതി,തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എം.എസ്. മണി സ്വാഗതം പറഞ്ഞു.