
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ വൈദികൻ ഫാ. ജോസഫ് നങ്ങേലിമാലിൽ (82) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 വരെ പുല്ലുവഴി ഇടവകയിലെ വസതിയിലും തുടർന്ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 2.30ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ. 1969 ഡിസംബർ 20ന് പൗരോഹിത്യം സ്വീകരിച്ച ജോസഫ് നങ്ങേലിമാലിൽ തൃപ്പൂണിത്തുറ, ഞാറക്കൽ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും ലിസ്യു നഗർ, നെടുമ്പ്രക്കാട്, തുണ്ടത്തുംകടവ്, വരാപ്പുഴ, ചൊവ്വര, തുരുത്തിപ്പുറം, മേക്കാട്, കാലടി, മൂക്കന്നൂർ, കറുകുറ്റി, തിരുമുടിക്കുന്ന്, കച്ചേരിപ്പടി, ആയത്തുപടി, കുറുമശ്ശേരി ഇടവകകളിൽ വികാരിയായും ചെങ്ങൽ പ്രീസ്റ്റ് ഹോമിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.