അങ്കമാലി: അങ്കമാലി-കാലടി - അത്താണി - കൊരട്ടി മേഖല സ്വകാര്യ ബസ് ജീവനക്കാരുടെ കൂലിവർദ്ധന സംബന്ധിച്ച് ചർച്ച ഇന്ന് വൈകിട്ട് 3ന് അങ്കമാലി ടി.ബിയിൽവച്ച് നടക്കും. ഉടമകൾ കരാറിൽനിന്ന് പിൻമാറിയാൻ 19മുതൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യൂണിയൻ ഭാരവാഹികളായ പി.ജെ. വർഗീസ്, പി.ടി. പോൾ കെ.പി. പോളി, സേതു ശിവൻ എന്നിവർ പറഞ്ഞു.