കൊച്ചി: അദ്വൈത പ്രചാർ സഭയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആചരണവും അവാർഡ് ദാനവും എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ കാലടി സംസ്‌കൃത സർവകലാശാല സംസ്‌കൃത വിഭാഗം മുൻ മേധാവി ഡോ.എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സഭയുടെ ഈ വർഷത്തെ അവാർഡ് ശ്രീനാരായണ ഗുരുവിന്റെ രചനകളെക്കുറിച്ചുള്ള സമഗ്ര പഠനത്തിന് കെ.എ.ഉ ണ്ണിത്താനും മികച്ച ജീവ കാരുണ്യപ്രവർത്തനത്തിന് ടി.എൻ. പ്രതാപനും സമ്മാനിച്ചു. 11,111 കയും ഫലകവുമാണ് അവാർഡ്. കാവുകളുടെ സംരക്ഷണത്തിനായി ബഹുമുഖ പ്രവർത്തനം നടത്തുന്ന കുത്തുപാറ വിശ്വത്തിന് പ്രത്യേക അവാർഡും നൽകി. മാവേലിക്കര സുരേഷ് വർമ്മ മുഖ്യപ്രഭാഷണം നടത്തി. പി.ആർ. പത്മനാഭൻ നായർ, കുഞ്ഞോൽ മാസ്റ്റർ, സ്വാമി തത്വതീർത്ഥ, കലേശൻ പൂച്ചാക്കൽ, ശ്രീമൻ നാരായണൻ, കെ.ജി.രാധാകൃഷ്ണൻ, പി.എസ്. അരവിന്ദാക്ഷൻ നായർ, ശിവാത്മജൻ എന്നിവർ സംസാരിച്ചു.