കൊച്ചി: ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുന്നതിന് 18ന് രാവിലെ 10 മുതൽ 12 വരെ രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി കാക്കനാട് സെന്ററിൽ എഴുത്ത് പരീക്ഷ നടത്തും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ നിന്നും യോഗ്യരായ 383 ഉദ്യോഗാർഥികളുടെ ലിസ്റ്റ് സർവേ വകുപ്പിന്റെ 'എന്റെ ഭൂമി പോർട്ടലിൽ' പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിൽ നിന്നും ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാം. ജില്ലയിൽ 95 സർവേയർമാരെ ഡിജിറ്റൽ റീ സർവേയ്ക്കായി നിയമിക്കുന്നത്.