പറവൂർ: സാധാരണക്കാരായ സ്ത്രീകളുടെ വരുമാനമാർഗമായ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം പിൻവലിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പറവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ടി.ആർ. ബോസ്, കെ.വി. ഷീല, റീന അജയകുമാർ, ടി.വി. അനിത, പി.എസ്. ഷൈല, ബിന്ദു വിക്രമൻ, എം.എ. രശ്മി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എം.എ. രശ്മി ( പ്രസിഡന്റ്), അനിത തമ്പി, ജ്യോതി ദിനേശ്, മിനി രാജപ്പൻ (വൈസ് പ്രസിഡന്റുമാർ), റീന അജയകുമാർ (സെക്രട്ടറി), കെ.വി. ഷീല, ലെനിന സലിംകുമാർ, ഗിരിജ അജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), ചഞ്ചല സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.