പറവൂർ: അഖിലകേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള വിശ്വകർമദിനാചരണം നാളെ (ശനി) നടക്കും. ഉച്ചയ്ക്ക് 2 ന് കെ.എസ്‌.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വർണാഭമായ ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കും. താലൂക്കിലെ 20 ശാഖകളിൽനിന്ന് അയ്യായിരത്തിലേറെപ്പേർ പങ്കെടുക്കും. കെ.എം.കെ കവല, മുനിസിപ്പൽ കവല, നമ്പൂരിയച്ചൻ ആൽ വഴി ചേന്ദമംഗലം കവലയിലെ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമാപിക്കും.

പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി വിദ്യാഭ്യാസ പുരസ്കാരവും ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാഖയ്ക്ക് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ ട്രോഫിയും നൽകും.

വിശ്വകർമ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് എസ്.എൻ.ഡി.പി ഹാളിൽ നടത്തുന്ന സാംസ്കാരിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് രമണൻ വില്ലംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.