അങ്കമാലി: ഭാരത് ജോഡോ യാത്രയിൽ അയ്യായിരം ഐ.എൻ.ടി.യു.സി തൊഴിലാളികൾ യൂണിഫോമിൽ അണിനിരക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. അങ്കമാലി റീജിയണൽ കമ്മിറ്റിയുടെ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി പി.ടി.പോൾ, ടി.കെ.രമേശ്, സാംസൺ ചാക്കോ, ചന്ദ്രശേഖര വാര്യർ, പി.പി.അവറാച്ചൻ, ഷൈജോ പറമ്പി, മേരി ദേവസിക്കുട്ടി, പി.ബി.രവി, ഷിജി ജോയ്, ടി.എം.വർഗീസ്, എ.ഡി.പോളി എന്നിവർ സംസാരിച്ചു.