കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (16) മനുഷ്യാവകാശ പ്രവർത്തകർ സായാഹ്ന സദസ് സംഘടിപ്പിക്കും. വഞ്ചി സ്‌ക്വയറിൽ സദസ് മുൻ ലോക്സഭാംഗം മനോജ് കുരിശിങ്കൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും.
മത്സ്യത്തൊഴിലാളികളുടെ സമരത്തെ ഒരു സമുദായത്തിന്റെ പ്രശ്‌നമാക്കി സ്റ്റാമ്പ് ചെയ്യാൻ ചെയ്യുന്നത് ആശങ്കാജനകമാണ്. കേരളത്തെ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള സമരങ്ങളും ബോധവത്കരണവും വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രഖ്യാപനവും സായാഹ്ന സദസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.