പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് മൺചെരാതിൽ അക്ഷരദീപം തെളിച്ചു. വായനശാല സെക്രട്ടറി കെ.എം മഹേഷ്, കമ്മിറ്റി അംഗങ്ങളായ ടി.പി ഷാജി, സി.ജി. ദിനേശ്, മഹേഷ് മാളിയേക്കപ്പടി, വയോജനവേദി ജോയിന്റ് കൺവീനർ എസ്. മോഹനൻ, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, ലിഖിത പീറ്റർ, സുധാകരൻ എൻ.പി, ബാബു തോമസ്, ധനേഷ് പി.എം, ജിബി കുര്യാക്കോസ്, സന്തോഷ് നെടുങ്ങാട്ടുകുടി എന്നിവർ പങ്കെടുത്തു.