-govt-ghss-paravur-

പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗുരുവന്ദനവും പൂർവവിദ്യാർത്ഥി സംഗമവും നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ.സാദത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി സാവിത്രി ലക്ഷ്മണൻ, നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ, കെ.ജെ.ഷൈൻ, കെ.എൻ. ലത, എം.എ.അജയൻ, ഡി.ബിന്ദു, എം.എസ്.മായ, വി.ആർ.ലൗലി എന്നിവർ സംസാരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.