മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കാർമ്മൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാചരണവും സെമിനാറും നടത്തി. ലൈബ്രറി പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് നടന്ന സെമിനാർ പഞ്ചായത്ത് മെമ്പർ ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. റി​ട്ട. ഹെഡ്മാസ്റ്റർ പി.സി. ജോണി പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ടി. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജോഷി പോൾ സ്വാഗതം പറഞ്ഞു. അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ വിഷ്ണു ബാബുവും വീട്ടുമുറ്റ കൂട്ടായ്മ പഞ്ചായത്ത് സമി​തി കൺവീനർ ബാബുപോളും ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എൽബി ജിബിൻ, ചെയർപേഴ്സൺ റാണി ജയ്സൺ എന്നിവർ സംസാരിച്ചു.

.