അങ്കമാലി: തുറവൂർ പഞ്ചായത്ത് 12-ാം വാർഡിൽ വടക്കേകിടങ്ങൂർ സെന്റ്. സെബാസ്റ്റ്യൻ ചർച്ചിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ ഷിബു പൈനാടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, പഞ്ചായത്ത് അംഗങ്ങളായ മനു മഹേഷ്, എം.എസ്. ശ്രീകാന്ത്, തുറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. സജീവ്, ജോസ് വടക്കേവീട്ടിൽ, ഫാ. വർഗീസ് പാലാട്ടി എന്നിവർ പങ്കെടുത്തു.