പറവൂർ: വ്യാപാരികളെ ചൂഷണംചെയ്യുന്ന സമീപനം സർക്കാർ മാറ്റിയില്ലെങ്കിൽ വ്യാപാരികൾ മാറിച്ചി​ന്തി​ക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. കെ.വി.വി.ഇ.എസ് പറവൂർ നിയോജകമണ്ഡലം കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാപാരികളുടെ സമ്മതിദാനാവകാശം ആർക്കും അടിയറവച്ചിട്ടില്ല. വ്യാപാരികളെ സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സംഘടന മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് ജിമ്മി ചക്യത്ത്, സെക്രട്ടറി കെ. ഗോപാലൻ, കെ.ബി. മോഹനൻ, ഷാറ്റോ പുത്തൻവേലിക്കര, എൻ.എസ്. ശ്രീനിവാസ് എന്നിവർ സംസാരിച്ചു. നിലവിലെ മേഖലാ കമ്മി​റ്റികൾക്ക പകരമായി നിയോജകമണ്ഡലം കമ്മി​റ്റി നിലവിൽ വന്നു.

പറവൂർ നിയോജക മണ്ഡലം കമ്മി​റ്റി ഭാരവാഹികളായി ഷാറ്റോ പുത്തൻവേലിക്കര (പ്രസിഡന്റ്), എൻ.എസ്. ശ്രീനിവാസ് (ജനറൽ സെക്രട്ടറി), സരസൻ തത്തപ്പിള്ളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.