
അങ്കമാലി : എസ്.എൻ.ഡി.പി ലൈബ്രറിയുടെയും എസ്.എൻ ആർട്ട്സ് ആൻഡ് സ്പോർട്ട് സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ, കെ.പി. അനീഷ്, പുഷ്പ അശോകൻ, ബൈജു പറപ്പിള്ളി, റീന അജീഷ്, പി.കെ. അച്യുതൻ, സുധീഷ് സുരേഷ്, കെ.വി. അജീഷ്, സുനു സുകുമാരൻ, ടി.എസ്. മിഥുൻ എന്നിവർ പങ്കെടുത്തു.