wifi
സൗജന്യ വൈഫൈ

കൊച്ചി: മറൈൻഡ്രൈവ് ക്യൂൻസ് വാക് വേയിൽ സൗജന്യ വൈ ഫൈ സൗകര്യം ഒരുങ്ങുന്നു. എം. പി ഫണ്ടിൽ നിന്നുള്ള 31.86 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ബി.എസ്.എൻ. എല്ലിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മൂന്നു വർഷത്തേക്കുള്ള നടത്തിപ്പും പരിപാലനവും ഇതിൽ ഉൾപ്പെടും. വാക് വേയുടെ ഉടമസ്ഥാവകാശമുള്ള ഗോശ്രീ ഇൻലാൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ( ജിഡ ) സംരക്ഷണകാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്ന് എം. പി കുറ്റപ്പെടുത്തി.

ഗോശ്രീ പാലം മുതൽ ചാത്യാത്ത് വരെ ഏകദേശം 1.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് ക്യൂൻസ് വേ. 2015ൽ ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന കാലത്താണ് ടൂറിസം ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തീകരിച്ചത്. .

ബി.പി .സി .എല്ലിന്റെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് തെരുവുവിളക്കുകൾ സഥാപിച്ചു. സി.സി.ടി. വി കാമറകളും ഓപ്പൺ ജിമ്മും സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ട് വിനിയോഗിച്ചു.