പെരുമ്പാവൂർ: ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് ചേരാനല്ലൂർ ഡി.പി. സഭ ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ മേൽശാന്തി ടി.വി. ഷിബുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം എന്നിവയ്ക്കുശേഷം 10.30 മുതൽ ഉപവാസയജ്ഞാരംഭം. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷതവഹിക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ.എ മഹാസമാധി സന്ദേശം നൽകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായൺ, കമ്മിറ്റി അംഗം എം.എ. രാജു എന്നിവർ സംസാരിക്കും. തുടർന്ന് ഭജന, സമൂഹപ്രാർത്ഥന, വൈകിട്ട് 3.30ന് മഹാസമാധി പൂജ, സമർപ്പണം, മംഗളാരതി, എന്നിവ നടക്കും