കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പാരംഭിച്ചു. തിരുമാറാടി പഞ്ചായത്തിനെ പേവിഷ വിമുക്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ പേവിഷ പ്രതിരോധ കുത്തിവയ്പ്പും ലൈസൻസ് വിതരണവും ആരംഭിച്ചു .
പ്രസിഡന്റ് രമ മുരളിധര കൈമൾ പ്രതിരോധ കുത്തിവയ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നെവിൻ ജോർജ് , ആതിര സുമേഷ്, സി.വി. ജോയി, കെ.കെ. രാജ്കുമാർ, ഡോ. ഷിബു സി. തങ്കച്ചൻ, സഹകരണബാങ്ക് ഡയറക്ടർ ബിനോയ് അഗസ്റ്റിൻ, പഞ്ചായത്ത് പ്ലാനിംഗ് കമ്മിറ്റിഅംഗം കെ.പി. രവീന്ദൻ, ജോണി കണിയാമറ്റം എന്നിവർ സംസാരിച്ചു.
ഇന്ന് പഞ്ചായത്തിലെ 1, 10, 13 വാർഡുകൾക്കായി വെട്ടിമൂട് വെറ്ററിനറി സെന്ററിൽ രാവിലെ 10 മുതൽ പ്രതിരോധ കുത്തിവയ്പും ലൈസൻസ് വിതരണവും നടക്കും.