കൊച്ചി: കോസ്റ്റൽ ക്ലീൻ കമ്മിറ്റി ഇന്ന് സമുദ്രതീര ശുചീകരണയജ്ഞം
സംഘടിപ്പിക്കും. ചെല്ലാനം, വൈപ്പിൻ, ഫോർട്ടുകൊച്ചി, പുതുവൈപ്പ്, ചാപ്പ കടപ്പുറം, എളങ്കുന്നപ്പുഴ, നായരമ്പലം, വെളിയത്താംപറമ്പ്, കുഴുപ്പിള്ളി, ചെറായി, മുനമ്പം ഉൾപ്പെടെയുള്ള ബീച്ചുകളിലാണ് രാവിലെ 7 മുതൽ 11 വരെ ശുചീകരണം. വാർത്താസമ്മേളനത്തിൽ കെ. രാജേഷ് ചന്ദ്രൻ, ശ്രീമൻ നാരായണൻ, സി.എം. ജോയ്, ഡോ. എൻ.സി. ഇന്ദുചൂഡൻ, സുനിൽകുമാർ, എസ്. സുരേഷ്, കെ .എസ്. പ്രകാശ് എന്നിവർ പങ്കെടുത്തു.