വൈപ്പിൻ: കടലും കടൽത്തീരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ഒന്നാംഘട്ട ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. വത്സമ്മ ജോസഫ്, സുധീർ മേനോൻ, എം.എൻ.സുലേഖ, കെ.എസ്.ചന്ദ്രൻ, വിപിന അനീഷ്, ടി.എം.സബീന എന്നിവർ സംസാരിച്ചു.