കൊച്ചി: ഇന്ത്യൻ നഗരങ്ങളുടെ സുസ്ഥിര ഭാവിയെ കരുതിയുള്ള മികച്ച പ്രവർത്തനത്തിനാണ് ഇ - ചരക്ക് വാഹനങ്ങളുടെ വിതരണത്തോടെ കൊച്ചി തുടക്കം കുറിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് കാർഗോ ഓട്ടോ റിക്ഷകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ 125 രാജ്യങ്ങളിൽ നിന്ന് കൊച്ചി ഉൾപ്പെടെ 2500 നഗരങ്ങൾ അംഗമായ ഐ.സി.എൽ.ഇ.ഐ ലോക്കൽ ഗവൺമെന്റ് ഫോർ സസ്റ്റയിനബിലിറ്റി എന്ന സംഘടനയുടെ ദക്ഷണേഷ്യൻ ഘടകത്തിന്റെ സഹകരണത്തോടെ കൊച്ചി കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്‌. ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഐ.സി. എൽ. ഇ.എ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇമാനികുമാർ മുഖ്യാതിഥിയായി.

ഡെപ്യൂട്ടി മേയർ കെ. എ. അൻസിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷ്‌റഫ്, പി .ആർ. റെനീഷ്, ഷീബാലാൽ, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത്, സി. ഹെഡ് ഡയറക്ടർ ഡോ. രാജൻ സി തുടങ്ങിയവർ പങ്കെടുത്തു.