കൂത്താട്ടുകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കൂത്താട്ടുകുളം മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ചോരക്കുഴി കെ.ആർ.നാരായണൻ ഹൗസിംഗ് കോളനിയിൽ കരിമ്പട മലയിൽ സോമന് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം ബി.ജെ.പി മധ്യമേഖലാ ഉപാദ്ധ്യക്ഷൻ എം.എൻ.മധു നിർവഹിച്ചു. മുനിസിപ്പൽ സമിതി പ്രസിഡൻറ് അഡ്വ.എം.എ.ജീമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്.അനിൽകുമാർ, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി എൻ.കെ.വിജയൻ, മണ്ഡലം സമിതി അംഗം സി.പി.രവീന്ദ്രൻ നായർ, മുനസിപ്പൽ സമിതി വൈസ് പ്രസിഡന്റ് കെ.എൻ.രാജേഷ്, സെക്രട്ടറി ടി.കെ.ചന്ദ്രൻ, മുനിസിപ്പൽ സമിതി അംഗങ്ങളായ ബേബി പോൾ, എം.കെ.രാജപ്പൻ, എസ്.മനോജ് മേട്ടുംപുറത്ത്, കുമാരി ഗോപാലകൃഷ്ണൻ, യുവമോർച്ച ജനറൽ സെക്രട്ടറി ലിന്റോ വിൽസൺ, ജി.എസ്.ബൈജു, എ.കെ.രാജൻ, ഇ.കെ.മോഹനൻ നായർ, എൻ.ആർ.ശ്രീകുമാർ ,സേവാഭാരതി ജോ.സെക്രട്ടറി പ്രശോഭ് രവി, ഹരീഷ് കുഴിയനാട്ട്, ഡി.സുരേഷ്, സുമേഷ് രാജു, പി.ജയപാൽ എന്നിവർ പങ്കെടുത്തു.