കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിക്കുന്ന പിറവം ഭാഗത്തുനിന്നുവരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളും സ്വകാര്യബസുകളും നിർദ്ദിഷ്ട ബസ്ബേയിൽ നിർത്തിയതിനുശേഷം ഗവ. ആശുപത്രിവഴി ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് നഗരസഭ ട്രാഫിക് ഉപദേശകസമിതിയുടെ തീരുമാനം.
പാലയിൽനിന്ന് പിറവം, എറണാകുളം ഭാഗത്തേക്ക് പോകുന്നതും കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിക്കുന്നതുമായ ബസുകളും ബസ്ബേയിൽ നിറുത്തിയതിനുശേഷം ഗവ. ആശുപത്രിത്താഴം വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. നടപ്പുറം ബൈപ്പാസ് റോഡിൽക്കൂടി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. രാമപുരം കവലയിലെ രണ്ട് വളവുകളിലുള്ള ബസ് സ്റ്റോപ്പുകൾ നിർത്തലാക്കി. പകരം പാലാ, ഉഴവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് അഗ്രിഷോപ്പിനുമുമ്പിലും കോട്ടയത്തും പാലായിൽനിന്നും വരുന്ന ബസുകൾക്ക് ഉറുമ്പിൽ വെസൽസ് ഭാഗത്തും സ്റ്റോപ്പുകൾ അനുവദിച്ചു.