1
കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് ശിലാസ്ഥാപന കർമ്മം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിക്കുന്നു


തൃക്കാക്കര: കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. ശിലാസ്ഥാപന കർമ്മം കാക്കനാട് ജില്ലാ കളക്ട്രേറ്റിന് സമീപം സി.പി.എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ് അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ തുളസി ടീച്ചർ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ , എ ജി ഉദയകുമാർ , എൻ വി മഹേഷ് എന്നിവർ സംസാരിച്ചു.