തൃക്കാക്കര : ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും, പുനരധിവാസവും ഉടൻ നൽകണമന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാമായി കേന്ദ്ര സർക്കാർ സഹായമായ 75000 രൂപയും സംസ്ഥാന സഹായമായ രണ്ട് ലക്ഷം രൂപയും ലഭ്യമാക്കണമെന്നും ജിസിഡിഎയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളിൽ ഒഴിവുള്ള മുറികൾ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അനുവദിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു ധർണ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റോബിൻ ജോൺ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ ജലീൽ, മൊബൈൽ ഫോൺ വ്യാപാരി സമിതി ജില്ല സെക്രട്ടറി എസ് സുൽഫിക്കർ അലി, ചിക്കൻ വ്യാപാരിസമിതി ജില്ല പ്രസിഡന്റ് പി ബി ഷംസുദ്ദീൻ, ജില്ലാ ട്രഷറർ ടി എം അബ്ദുൾ വാഹിദ്, ജലജ മാത്യു, എ എസ് ബാലകൃഷ്ണൻ, എം എ ജലീൽ, അഡ്വ. എം എം ഷിഹാബ്, ടി ഐ ജലീൽ എന്നിവർ സംസാരിച്ചു. കാക്കനാട് നഗരസഭ കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ട്രേറ്റിനു മുന്നിൽ സമാപിച്ചു.