
മരട്: കുണ്ടന്നൂരിൽ മകന്റെ വിയോഗ വാർത്തയറിഞ്ഞ് അച്ഛനും മരിച്ചു. നെല്ലിക്കൽ തീരദേശ റോഡിൽ കളത്തിത്തറ വീട്ടിൽ ഷാജിയും (51) അച്ഛൻ ഹരിഹരനുമാണ് (71) നിര്യാതരായത്. കാൻസർ ബാധിതനായിരുന്ന ഷാജി രാവിലെ 5.30ന് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചു.
ഇതറിഞ്ഞ ബോധരഹിതനായി വീണ ഹരിഹരനെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിഹരന്റെ ഭാര്യ: കൊച്ചു പെണ്ണ്. മറ്റു മക്കൾ: ഷാലു, ഷൈജ. മരുമക്കൾ: ജിജി, പ്രിയ, പരേതനായ ചന്ദ്രബോസ്. ഷാജിയുടെ ഭാര്യ: ജിജി. മക്കൾ: ജിതിൻ, നിതിൻ.