:ഫോർട്ട്കൊച്ചി: വൈപ്പിൻ -ഫോർട്ടുകൊച്ചി റോ റോ വെസൽ സേതുസാഗറിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞില്ല. ഇന്നലെ സർവീസ് പുന:രാരംഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്, ഇതോടെ ഫോർട്ട്കൊച്ചി -വൈപ്പിൻ മേഖലയിലെ യാത്രാദുരിതത്തിന് ശമനമില്ലാതെ തുടരുന്നു. സേതുസാഗർ രണ്ട് മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രാക്ളേശം രൂക്ഷമായതോടെ യാത്രാ ബോട്ടായ ഫോർട്ട് ക്യൂനും സർവീസ് നടത്തുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സേതുസാഗർ ഒന്ന് വെസൽ ഫോർട്ടുകൊച്ചിയിൽ വാഹനങ്ങൾ ഇറക്കിയ ശേഷം സർവീസ് നിർത്തിവച്ചത്. പ്രൊപ്പല്ലറിൽ തകരാറ് കണ്ടെത്തിയതിനെത്തുടർന്ന്